Wilhem Conrad Roentgen

ജനനം

March 27, 1845
Citizenship – Presia പിന്നീട്‌ പ്രഷ്യ ജര്‍മ്മനിയുമായിചേര്‍ന്നു.

അച്ഛന്റെ പേര്‌ – Friedrich Conrad അദ്ദേഹം അറിയപ്പെടുന്ന ഒരുവസ്‌ത്രവ്യാപാരിയായിരുന്നു. അമ്മയുടെ പേര്‌ – Charlotta Contanza Frowein. അവർ Duch വംശജയായിരുന്നു ഇരുവരുടേയും ഒരേ ഒരു കുട്ടിയായിരുന്നുW.C. Roentgen.

റോണ്‍ജന്‌ 3 വയസ്സായപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബം, അമ്മയുടെ കുടുംബം സ്ഥിതി ചെയ്യുന്ന ഹോളണ്ടിലുള്ള Apeldoorn എന്ന സ്ഥലത്തേക്ക്‌ മാറി. തുടര്‍ന്ന്‌ 14 വര്‍ഷത്തോളം അവിടെ റോണ്‍ജന്‍ തന്റെ സ്‌കൂള്‍ ജീവിതം ചെലവഴിച്ചു.മാതാപിതാക്കളുടെ പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട്‌ ഉപരിപഠനത്തിനായി ഹോളണ്ടില്‍ തന്നെയുള്ള Utrecht എന്ന സ്ഥലത്തുള്ള Utrecht Technical School-ല്‍ ചേര്‍ന്നു. അന്നത്തെ അറിയപ്പെടുന്ന Chemist ആയ Dr. Gunning-ന്റെവീട്ടില്‍ നിന്നാണ്‌ Roentgen Technical School പഠനം നടത്തിവന്നത്‌. റോണ്‍ജനില്‍ ഒരുശാസ്‌ത്രകുതുകി ഒളിഞ്ഞിരിപ്പുണ്ട്‌ എന്ന്‌ മനസ്സിലാക്കിയ Gunning, അദ്ദേഹത്തെ തുടര്‍ പഠനത്തിന്‌ പ്രേരിപ്പിച്ചുകൊണ്ടേയിരുന്നു.

തന്റെസ്‌കൂളിലെ ക്ലാസ്‌മുറിയിലെ ബ്ലാക്ക്‌ബോര്‍ഡില്‍ അദ്ധ്യാപകന്റെ കോമഡി ചിത്രം വരച്ചു എന്നാരോപിക്കപ്പെട്ട്‌ സ്‌കൂളിലെ പ്രധാനാദ്ധ്യാപകന്‍ റോണ്‍ജനെ സ്‌കൂളില്‍ നിന്നും പുറത്താക്കി. വാസ്‌തവത്തില്‍ മറ്റൊരാളാണ്‌ ആ ചിത്രം വരച്ചത്‌. സ്വതവേ ലജ്ജസ്വഭാവക്കാരനായ റോണ്‍ജന്‌ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ കഴിഞ്ഞില്ല. ദൗര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന്റെ തുടര്‍ പഠനം വഴിമുട്ടിയ അവസ്ഥയിലായി.

തുടര്‍ന്ന്‌ Utrecht University-യിലേക്ക്‌ പ്രവേശനം നേടാനായി റോണ്‍ജന്‍ പ്രവേശന പരീക്ഷയ്‌ക്ക്‌ ഹാജരായി വിജയിച്ചു. എന്നാല്‍കൂടിക്കാഴ്‌ചയ്‌ക്ക്‌ നിയോഗിച്ചത്‌ റോണ്‍ജനെ സ്‌കൂളില്‍ നിന്നും പുറത്താക്കാന്‍ കാരണക്കാരനായ അദ്ധ്യാപകനായിരുന്നു എന്നതിനാല്‍ ഫലം പ്രത്യേകംഎടുത്തു പറയേണ്ടതില്ലല്ലോ.

കുറച്ചുകാലത്തിനു ശേഷം സ്വിറ്റ്‌സര്‍ലന്‍ഡിലെ Zurich എന്ന സ്ഥലത്തുള്ള Poly technique School-ല്‍അദ്ദേഹം ഉപരിപഠനത്തിനായി ചേര്‍ന്നു. അടിസ്ഥാന യോഗ്യത സര്‍ട്ടിഫിക്കറ്റ്‌ ആയ Technical School Diploma ഇല്ലാതെ പ്രസ്‌തുത സ്‌കൂളില്‍ ഉപരിപഠനം സാദ്ധ്യമായതുകൊണ്ടാണ്‌ റോണ്‍ജന്‌ ഈ സ്‌കൂളില്‍ പ്രവേശനം ലഭിച്ചത്‌.

1866 മുതല്‍ 1869 വരെഅദ്ദേഹം അവിടെ പഠനം നടത്തി. റോണ്‍ജന്‍ പഠിച്ചിരുന്ന Technical School-ന്‌ അടുത്തായിരുന്നു Zurich University. ഇവിടേയും അദ്ദേഹം അധികസമയം പഠനത്തിനായി ചെലവഴിച്ചു പോന്നു. യൂണിവേഴ്‌സിറ്റിക്കു സമീപമായി Hotel & Inn നടത്തിയിരുന്ന വ്യക്തിയായിരുന്നു Ludwig.

 

Wilhem Conrad Roentgen

Ludwig-ന്റെ ഭക്ഷണശാലയില്‍ റോണ്‍ജന്‍ പതിവ്‌ സന്ദര്‍ശകന്‍ ആയിരുന്നു. ഈ വേളയില്‍ Ludwig-ന്റെ മകളായ Anna Bertha-യെ പരിചയപ്പെടുകയും, തുടര്‍ന്ന്‌ ഇരുവരും
പ്രണയത്തിലാവുകയും, വിവാഹിതരാവുകയും
ചെയ്‌തു. Anna Bertha -യേക്കാള്‍ 6 വയസ്സിന്‌
ഇളയതായിരുന്നു റോണ്‍ജന്‍.
1868 ആഗസ്റ്റ്‌ 6-ന്‌ റോണ്‍ജന്‌ 
Mechanical Engineering-ല്‍ ബിരുദം ലഭിച്ച
അതേ ദിവസം തന്നെയായിരുന്നു ഇരുവരുടേയും വിവാഹം.

 

Anna Bertha

ബിരുദാനന്തരം വിഖ്യാതനായ ശാസ്‌ത്രജ്ഞനും പരീക്ഷണ നിരീക്ഷണങ്ങളില്‍ അഗ്രഗണ്യനുമായ Dr.August Kundt-നോടൊപ്പം Zurich University-യില്‍ പ്രവര്‍ത്തിച്ചുവന്നു.
അദ്ദേഹത്തിനു കീഴില്‍ റോണ്‍ജണിനുള്ളിലെ
Physicist തഴച്ചു വളര്‍ന്നു. തുടര്‍ന്ന്‌ Dr.AugustKundt
Studies on Gases എന്ന വിഷയത്തില്‍ പ്രബന്ധം തയ്യാറാക്കി സമര്‍പ്പിക്കുകയും അതുവഴി റോണ്‍ജന്‍ ഡോക്‌ടറേറ്റ്‌ ഇന്‍ ഫിലോസഫി നേടുകയുംചെയ്‌തു. 1869 ജൂണ്‍ 22-ന്‌ ആണ്‌ റോണ്‍ജന്‌ ഡോക്‌ടറേറ്റ്‌ ലഭിക്കുന്നത്‌. PhD ലഭിച്ച ഉടന്‍ തന്നെ Dr. Kundt റോണ്‍ജനെ തന്റെ സഹായിയായി Physics Department-ല്‍ നിയമിച്ചു. വാതകങ്ങളെ കുറിച്ചുള്ള പഠനം റോണ്‍ജന്‍ വളരെ താല്‍പര്യത്തോടെ ആണ്‌ കണ്ടിരുന്നത്‌.

ക്രമേണ റോണ്‍ജന്‍ പരീക്ഷണ നിരീക്ഷണങ്ങളില്‍ തികഞ്ഞ പ്രാവീണ്യം നേടിയ മഹാനായ ശാസ്‌ത്രജ്ഞന്‍ ആയി പരിണമിച്ചു. 1870ല്‍ ജര്‍മ്മനിയിലുള്ള Julius Maxmilans University of Wurzberg-ലേയ്‌ക്ക്‌ Dr. August Kundt -ന്‌ Chair of Physics സ്ഥാനം സ്വീകരിക്കാന്‍ ക്ഷണം ലഭിക്കുകയുണ്ടായി. റോണ്‍ജനില്‍ പ്രത്യേക താല്‍പര്യം ഉണ്ടായിരുന്ന Dr. Kundt, റോണ്‍ജനും കൂടി തന്നെ അനുഗമിക്കാന്‍ അനുവാദം തന്നാല്‍ മാത്രമേ Wurzberg University-യിലേക്കുള്ളൂ എന്ന്‌ അധികൃതരെ അറിയിക്കുകയും, അധികൃതര്‍ ആ ആവശ്യം അംഗീകരിക്കുകയും ചെയ്‌തു. അങ്ങനെ റോണ്‍ജനും Wurzberg University-യില്‍ എത്തപ്പെട്ടു.

Wurzberg University-യിലെ Laboratory വളരെ പരിമിത സൗകര്യത്തോടു കൂടിയുള്ളതായിരുന്നു. ഇത്‌ റോണ്‍ജനേയും Dr. Kundt-നേയും ഒരു പോലെ അസ്വസ്ഥരാക്കി. അങ്ങനെയിരിക്കുമ്പോള്‍ Strasbourg-ല്‍ ഉള്ള Kaiser Wilhelms University-യില്‍ ഉയര്‍ന്ന തസ്‌തികകളിലേക്ക്‌
Prof. Kundt-നേയും റോണ്‍ജനേയും ക്ഷണിക്കുകയുണ്ടായി.

1875 ഏപ്രില്‍ മാസം Stuttgart Hohenheim Agricultural Academy- യില്‍ Physics Professor ആയി റോണ്‍ജന്‍ ജോലിയില്‍ പ്രവേശിച്ചു. ഏകദേശം ഒന്നരവര്‍ഷം റോണ്‍ജന്‍ ഈ പദവിയില്‍തുടര്‍ന്നു. ഈ കാലയളവില്‍ Prof. Kundt Strasbourg University പുതുതായി ഒരു Chair of Physics തസ്‌തികസൃഷ്‌ടിക്കുകയും റോണ്‍ജനെ ആ തസ്‌തികയില്‍ നിയമിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്‌തു. അപ്രകാരം 1876 ഒക്‌ടോബര്‍ 1-ന്‌ റോണ്‍ജന്‍ തിരികെ Strasbourg University-യില്‍ജോലിയില്‍ പ്രവേശിച്ചു.

തുടര്‍ന്ന്‌ തന്റെഅറിവും നിരീക്ഷണ പാടവങ്ങളുംകൂടുതല്‍ ശ്രദ്ധയോടെ മുന്നോട്ടുകൊണ്ടുപോയ റോണ്‍ജന്‍ തികഞ്ഞ ഒരുശാസ്‌ത്രജ്ഞന്‍ ആയിമാറുകയും, ശാസ്‌ത്രലോകം അദ്ദേഹത്തെ തിരിച്ചറിഞ്ഞ്‌ തുടങ്ങുകയും ചെയ്‌തു. അതോടെ അദ്ദേഹത്തിന്റെ അറിവുകള്‍ അംഗീകരിക്കപ്പെട്ടു തുടങ്ങി. ഈ കാലയളവില്‍ പതിനഞ്ചോളം പ്രബന്ധങ്ങള്‍ അദ്ദേഹം പ്രസിദ്ധപ്പെടുത്തി.

Giessen University-യില്‍ഒഴിവുള്ള Physics Professor തസ്‌തികയിലേക്ക്‌റോണ്‍ജനെ അക്കാലത്തെ പ്രസിദ്ധശാസ്‌ത്രജ്ഞന്‍മാരായ Helmholtz, Kirchoff, Kendt തുടങ്ങിയവര്‍ ശുപാര്‍ശ ചെയ്‌തു. ക്രമേണ റോണ്‍ജന്‍ സുപ്രസിദ്ധ ശാസ്‌ത്രജ്ഞന്‍മാരുടെ പട്ടികയില്‍ ഇടം പിടിച്ചു.

റോണ്‍ജന്‍ ബര്‍ത്ത ദമ്പതികള്‍ക്ക്‌ കുട്ടികള്‍ ഉണ്ടായിരുന്നില്ല. ആയതിനാല്‍ ബര്‍ത്തയുടെ അനന്തിരവളായ ജോസെഫിന്‍ ബര്‍ത്തയെ ഈ കാലയളവില്‍ദത്ത്‌പുത്രിയായിസ്വീകരിച്ചു. Giessen University-യില്‍ സേവനമനുഷ്‌ടിക്കവേ, 1880-ല്‍ റോണ്‍ജന്റെ മാതാവും, 1884-ല്‍ പിതാവും മരണപ്പെട്ടു. റോണ്‍ജന്റെ അഗാധമായ പാണ്‌ഡിത്യത്തെ മാനിച്ച്‌ University of Wurzberg Professor of Physics പദവിയിലേക്ക്‌ അദ്ദേഹത്തെ ക്ഷണിച്ചു.

1888 ഒക്‌ടോബര്‍ 1 മുതല്‍ റോണ്‍ജന്‍ Wurzberg University-യില്‍ Professor ആയി സേവനമനുഷ്‌ടിച്ചു തുടങ്ങി. ഈ കാലത്ത്‌ തന്റെ ഏറ്റവും മികച്ച ശാസ്‌ത്ര പ്രബന്ധങ്ങള്‍ രചിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ അപാരമായ പാണ്‌ഡിത്യത്തെ മാനിച്ച്‌ Julius Maxmilans University of Wurzberg, Rector (President) സ്ഥാനത്തേക്ക്‌ അദ്ദേഹത്തെ നിയമിച്ചു. (1894 to 1895).

1895 കാലഘട്ടത്തിലെ സുപ്രധാന ശാസ്‌ത്രജ്ഞന്മാര്‍ ഒക്കെത്തന്നെ Cathode രശ്‌മികളെക്കുറിച്ചും, അതുണ്ടാക്കുന്ന പ്രകാശകിരണങ്ങളെക്കുറിച്ചും ഉള്ള പഠനത്തില്‍ആയിരുന്നു. 1895 ഒക്‌ടോബര്‍ മാസംമുതലാണ്‌ റോണ്‍ജന്‍ CathodeRays-നെക്കുറിച്ച്‌ കൂടുതലായി പഠിക്കാന്‍ ശ്രമിച്ചത്‌.

Dr.August Kundt

 

       കാഥോഡ്‌ റെയ്‌സ്‌ പരീക്ഷണ നിരീക്ഷണങ്ങളില്‍ അതികായന്മാരായ Johan Wilhelm Hittorf, William Crookes, Philipp Lenard തുടങ്ങിയവരുടെ പഠനങ്ങള്‍ റോണ്‍ജനെ വളരെയധികം സ്വാധീനിക്കുകയും, തന്റെ സ്വതസിദ്ധമായ ശൈലിയില്‍ പരീക്ഷണങ്ങളിലൂടെ Cathode Rays-ന്റെസ്വഭാവം നിരീക്ഷിക്കുവാനും തുടങ്ങി. ആ ദിവസങ്ങളില്‍ രാത്രി വൈകിയും തന്റെ ലബോറട്ടറിയില്‍ റോണ്‍ജന്‍ പരീക്ഷണങ്ങളില്‍ മുഴുകി. തന്റെ പരീക്ഷണങ്ങള്‍ക്കായി Crookes Tube, Hittorf Tube, Lenard Tube എന്നിവയുടെ വലിയ ശേഖരം അദ്ദേഹം ഒരുക്കിയിരുന്നു.

1895 നവംബര്‍ 8, ഒരുവെള്ളിയാഴ്‌ചദിവസം റോണ്‍ജന്‍ തന്റെ പരീക്ഷണശാലയില്‍ Lenard എന്ന ശാസ്‌ത്രജ്ഞന്റെ Cathode Rays-നെകുറിച്ചുള്ള നിരീക്ഷണങ്ങള്‍ തന്റേതായ രീതിയില്‍ പുനരാവിഷ്‌കരിക്കുകയായിരുന്നു. ആദ്യം Lenard tube മുഖേന തന്റെ പരീക്ഷണം നടത്തിയഅദ്ദേഹം പിന്നീട്‌ തീര്‍ത്തും കവചിതമായ Crookes tube ഉപയോഗിച്ച്‌ ഇരുട്ട്‌ മുറിയില്‍ തന്റെ പരീക്ഷണം നടത്തി.Lenard tube-ല്‍ ഒരു Glass Window ഉള്ളതുകൊണ്ട്‌ Cathode Rays, Barium Platinocyande Plate-ല്‍ ഉണ്ടാക്കുന്ന പ്രകാശം, സംശയമന്യേ മനസ്സിലാക്കാന്‍ സാധിക്കാതിരുന്നതായിരുന്നു അതിനു കാരണം.

 

Johan Wilhelm Hittorf

William Crookes

Philipp Lenard

സാധാരണഗതിയില്‍ Crookes Tube-ന്റെ അഗ്രത്തിന്‌ സമീപം വെച്ചിരിക്കുന്ന Barium Platinocyande Plate-ല്‍ ആണ്‌ ഫ്‌ളൂറസന്‍സ്‌ കണ്ടിരുന്നത്‌. എന്നാല്‍ ഇരുട്ടു മുറിയില്‍ ട്യൂബില്‍ നിന്നും ഏതാണ്ട്‌ ഒരുമീറ്ററോളം അകലത്തില്‍ ഉള്ള ബഞ്ചില്‍ ഉണ്ടായിരുന്ന Barium Platinocyande പൂശിയ കാര്‍ഡ്‌ ബോര്‍ഡ്‌ തിളങ്ങുന്നത്‌ ആകസ്‌മികമായി റോണ്‍ജന്റെ ശ്രദ്ധയില്‍ പെട്ടു.
തികച്ചും അത്ഭുതപരവശനായ റോണ്‍ജന്‍ തന്റെ പരീക്ഷണം ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ ചെയ്‌തു നോക്കി. തന്റെ Cathode Ray tube-നെ വൈദ്യുത ഉദ്ദീപനം നടത്തുന്ന സമയത്തൊക്കെ നേരത്തെ കണ്ട പ്രകാശം വീണ്ടും ഉണ്ടാകുന്നതായി കണ്ടു. ഈ പ്രകാശത്തിന്‌ കാരണം നാളിതുവരെ ആര്‍ക്കും വിശദീകരിക്കാന്‍ സാധിച്ചിട്ടില്ലാത്ത പുതിയതരം രശ്‌മികള്‍ ആണെന്ന്‌ റോണ്‍ജന്‍ തിരിച്ചറിഞ്ഞു. സാധാരണ ഗതിയില്‍ കാഥോഡ്‌രശ്‌മികള്‍ ഏതാനും സെന്റീമീറ്റര്‍ദൂരം മാത്രമാണ്‌ സഞ്ചരിക്കുന്നതെന്ന്‌ തന്റെ സഹപ്രവര്‍ത്തകരായ ധാരാളംശാസ്‌ത്രജ്ഞര്‍ മുമ്പ്‌ തെളിയിച്ചിട്ടുള്ളതാണ്‌.

എന്നാല്‍ ഏകദേശം ഒരുമീറ്റര്‍ദൂരം സഞ്ചരിച്ച്‌ Barium Platinocyande പൂശിയകാര്‍ഡ്‌ബോര്‍ഡില്‍ Flourescence സൃഷ്‌ടിച്ച രശ്‌മികളെക്കുറിച്ച്‌ ആരും വിശദീകരിച്ചിരുന്നില്ല. ലോകം ഇതുവരെ പരിചയപ്പെട്ടിട്ടില്ലാത്ത പുതിയരശ്‌മികള്‍ ആണ്‌ താന്‍ കണ്ടുപിടിച്ചതെന്ന്‌ അദ്ദേഹം തിരിച്ചറിഞ്ഞു. അതായിരുന്നു മഹത്തായ കണ്ടുപിടിത്തമായ Xrays. ഈ കണ്ടുപിടിത്തത്തില്‍ നിന്ന്‌ പുതിയ ഒരു ആരോഗ്യരംഗം പടുത്തുയര്‍ന്നു.

തന്റെ സഹധര്‍മ്മിണിയുടെ കൈയുടെ ചിത്രം Xrays
ഉപയോഗിച്ച്‌ അദ്ദേഹം രേഖപ്പെടുത്തി. ലോകത്തിലെ
ആദ്യത്തെ എക്‌സറേ ചിത്രം എന്ന ബഹുമതി
ആ ചിത്രത്തിനാണ്‌.

ഒടുവില്‍ Epithelial Cell Carcinpoma ബാധിതനായ അദ്ദേഹം 1923 February 10 ന്‌ ഈ ലോകത്തോട്‌ വിട പറഞ്ഞു.