Home

WELCOME TO KGRA

കേരള ഗവണ്മെൻറ് റേഡിയോഗ്രാഫേഴ്സ് അസോസിയേഷൻ (KGRA ) എന്നത് കേരള സർക്കാരിനു കീഴിലെ ആരോഗ്യ വകുപ്പ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്, ഇ എസ് ഐ , ഹോമിയോ, ആയുർവേദം എന്നീ വിവിധ വകുപ്പുകളിലെ റേഡിയോഗ്രാഫർമാരുടെ അംഗീകൃത സംഘടനയാണ്. Recognised vide G.O.M.S.76/81/GAD Dated 1981. No. 225/81. 1979-ൽ ആലപ്പുഴയിൽ വെച്ച് മൂന്നോ നാലോ റേഡിയോഗ്രാഫർമാരുടെ സ്ഥിരമായുള്ള കൂടികാഴ്ചയിൽനിന്നും ഉയർന്നുവന്ന ആശയമാണ് KGRA. ഇന്ന് അത് വളർന്നുപന്തലിച്ചു ഏതാണ്ട് മുഴുവൻ റേഡിയോഗ്രാഫര്മാരെയും അംഗങ്ങളാക്കികൊണ്ടു, റേഡിയോഗ്രാഫർമാരുടെ വിവിധങ്ങളായ ആവശ്യങ്ങൾക്കായി പ്രയത്നിച്ചുകൊണ്ടു മുന്നേറുന്നു. ഓരോ അംഗങ്ങളുടെയും അഭിപ്രായവും, ആശയവും ഒപ്പം സഹകരണവും KGRA സ്വാഗതം ചെയുന്നു.

 

Read More

LATEST EVENTS AND NEWS

ACADEMIC CAMP

ACADEMIC CAMP

2023 ജൂൺ 24 ,25 തീയതികളിലായി തിരുവനന്തപുരം , എറണാകുളം മേഖലയിലെ അംഗങ്ങൾക്കായി അക്കാദമിക് ക്യാമ്പ്...

കോവിഡ് യുദ്ധത്തിൽ ഞങ്ങൾ @ കാസർഗോഡ് ……Written By Preetha P R, GH, Kasargod

കോവിഡ് യുദ്ധത്തിൽ ഞങ്ങൾ @ കാസർഗോഡ് ……Written By Preetha P R, GH, Kasargod

ഞങ്ങൾ കാസർഗോഡ് ജില്ലയിലെ റേഡിയോഗ്രാഫർമാർക്ക് മനസ്സൊന്നു തണുത്തു വരുന്നേയുള്ളൂ… ഞങ്ങളുടെ .. കാസറഗോഡ് ജനറൽ ആശുപത്രി കോവിഡ് ആശുപത്രി ആക്കി ഉയർത്തിയത് ഏതാണ്ട് മൂന്നാഴ്ച്ചകൾക്ക് മുൻപാണ്. ഞങ്ങളുടെ ജില്ലയിൽ കോവിഡ് പോസിറ്റീവ് കേസുകൾ ദിനംപ്രതി വർദ്ധിച്ചു വന്നപ്പോൾ...

 

MESSAGE FROM PRESIDENT

കേരളത്തിലെ ആരോഗ്യ വകുപ്പിലെയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെയും റേഡിയോഗ്രാഫർമാരുടെ ഉന്നമനത്തിനായി രൂപം കൊണ്ട് പ്രവർത്തിക്കുന്ന സർവീസ് സംഘടനയാണ് കേരളാ ഗവണ്മെൻറ് റേഡിയോഗ്രാഫേഴ്സ് അസോസിയേഷൻ.

വർഷങ്ങളുടെ സേവനപാരമ്പര്യമുള്ള ഈ സംഘടന രൂപംകൊണ്ട കാലം മുതൽ ഓരോ റേഡിയോഗ്രാഫർമാരുടെയും ആവശ്യത്തിനായി തോളോടുതോൾ ചേർന്ന് പരിശ്രമിച്ചിട്ടുള്ളതാണ്. പാരാമെഡിക്കൽ വിഭാഗത്തിൽ ഏറ്റവുംകൂടുതൽ വികസിച്ചുകൊണ്ടിരിക്കുന്ന ശാഖയാണ് നമ്മുടെ പ്രവർത്തന മേഖലയായ റേഡിയോളജി എന്നതിൽ നമുക്ക് ഏറെ അഭിമാനിക്കാം.
Show More

 

MESSAGE FROM SECRETARY

കേരളാ ഗവണ്മെന്റ് റേഡിയോഗ്രാഫേഴ്സ് അസോസിയേഷൻ അഥവാ KGRA എന്ന സർവീസ് സംഘടന കേരളത്തിലെ ആരോഗ്യ വകുപ്പിലെയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെയും റേഡിയോഗ്രാഫർമാരെ ഉൾകൊള്ളുന്നു. രൂപംകൊണ്ട കാലം മുതൽ റേഡിയോഗ്രാഫർമാരുടെ ഉന്നമനത്തിനായി കഠിന പ്രയത്നം ചെയുന്ന ഒരു സംഘടനയാണ് നമ്മുടേത്. കൂടുതൽ കാര്യക്ഷമമായ പ്രവർത്തനത്തിനായി സംസ്ഥാന കമ്മറ്റിയുടെ കീഴിൽ 5 സോണൽ കമ്മറ്റികൾക്ക് രൂപം നൽകിയാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. കേരളത്തിൽ അങ്ങോളമിങ്ങോളം ജോലി ചെയുന്ന റേഡിയോഗ്രാഫർമാരെ ഒരു കുടകീഴിൽ അണിനിരത്താൻ സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട്. ആധുനിക യുഗത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി മാറിയിരിക്കുകയാണ് ഇന്റർനെറ്റിന്റെ ഉപയോഗം.
Show More

 

SALUTE THE PIONEER

ആരോഗ്യരംഗത്തെ അത്ഭുതാവഹമായ കണ്ടുപിടിത്തങ്ങളിൽ ഒന്നാണ് വികിരണകിരണങ്ങൾ അഥവാ XRay യുടെ കണ്ടുപിടുത്തം. ആരോഗ്യരംഗത്തു ഉൾകാഴ്ചയുടെ മിഴികൾനൽകിയ അത്യുന്നതനായ ശാസ്ത്രജ്ഞൻ ഡോ. W . C . റോൺജൻ അവർകളെ KRGA ഹൃദയപൂർവം സ്മരിക്കുന്നു. ഇന്ന് രോഗനിർണയ രംഗത്തും, കാൻസർ ചികിത്സാരംഗത്തും അതിനൂതനമായ മാറ്റങ്ങൾക്ക് വഴിവച്ചത് അദ്ദേഹത്തിന്റെ മഹത്തായ ആ കണ്ടുപിടുത്തമാണ്.