KGRA – പ്രഥമ സംസ്ഥാന എക്സിക്യൂട്ടീവ് മീറ്റിംഗ് എറണാകുളത്തു വെച്ച് നടന്നു

തൃശ്ശൂരിൽ വെച്ച് നടന്ന സംസ്ഥാന സമ്മേളനത്തിൽ നിലവിൽ വന്ന പുതിയ നേതൃത്വത്തിന്റെ ആദ്യ എക്സിക്യൂട്ടീവ് യോഗം ഫെബ്രുവരി പതിനേഴിന് എറണാകുളത്തു സംഘടിപ്പിച്ചു . സംസ്ഥാന സമിതിയിലെ ഭൂരിപക്ഷം അംഗങ്ങളും പങ്കെടുത്ത യോഗത്തിൽ തൃശൂർ സമ്മേളന അവലോകനം , പ്രമേയം വിലയിരുത്തൽ , റിപ്പോർട്ടിന്മേലുള്ള ചർച്ച ,ഓർഗനൈസിംഗ് കമ്മറ്റി അവലോകനം സംഘടനയുടെ ഒരുവർഷത്തെ  പ്രവർത്തന കലണ്ടർ, ബജറ്റ് തയ്യാറാക്കൽ തുടങ്ങിയവയിരുന്നു പ്രധാന അജണ്ടകൾ. 2024 മേഖലാ വർഷമായി ആചരിക്കാനും അതനുസരിച്ചു മേഖലകളെ കൂടുതൽ ശക്തിപ്പെടുത്താനുള്ള പ്രവർത്തന പദ്ധതികൾ രൂപീകരിച്ചു . ഓരോ മേഖലകളിൽനിന്നുമുള്ള സംസ്ഥാന ജോയിന്റ് സെക്രട്ടറിമാർക്ക് അതാതു മേഖലകളുടെ ചുമതല നല്കാൻ തീരുമാനിച്ചു . കഴിഞ്ഞ വർഷം സംഘടന തുടങ്ങിവെച്ച സർവീസ് തല പ്രവർത്തങ്ങൾ ഫോള്ളോഅപ്പ് ചെയ്യുമെന്നും ആവശ്യമായ ഇടപെടലുകൾ അതാതു സമയത്തു നടത്തുമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ സലിം വര്ഗീസ് അറിയിച്ചു . സെർവിസിൽ പ്രവേശിച്ച പുതുമുഖങ്ങൾക്ക് മേഖല തലത്തിൽ പ്രവർത്തിക്കാൻ അവസരങ്ങൾ നൽകുകയും , ഓരോ മേഖലകളിലെയും അംഗങ്ങൾക്കിടയിൽ സംഘടനയുടെ പ്രാധാന്യം ബോദ്യപ്പെടുത്തി, ശക്തമായ അടിത്തറയുണ്ടാക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.  

കേരള ഗവണ്മെന്റ് റേഡിയോഗ്രാഫേഴ്സ് അസോസിയേഷൻ മുപ്പത്തിയൊന്നാം സംസ്ഥാന സമ്മേളനത്തിനു സാംസ്കാരിക നഗരി വേദിയായി

“Radicon -23” KGRA CME programme

  On behalf of International Day of Radiology, KGRA conducted “Radicon-23” statewide CME program. The conference was inaugurated by Dr. Sheela B (Principal govt medical college thrissur). District medical officers and other invited leaders also participated in the function.

ACADEMIC CAMP

2023 ജൂൺ 24 ,25 തീയതികളിലായി തിരുവനന്തപുരം , എറണാകുളം മേഖലയിലെ അംഗങ്ങൾക്കായി അക്കാദമിക് ക്യാമ്പ് സംഘടിപ്പിക്കുന്നു.

കോവിഡ് യുദ്ധത്തിൽ ഞങ്ങൾ @ കാസർഗോഡ് ……Written By Preetha P R, GH, Kasargod

ഞങ്ങൾ കാസർഗോഡ് ജില്ലയിലെ റേഡിയോഗ്രാഫർമാർക്ക് മനസ്സൊന്നു തണുത്തു വരുന്നേയുള്ളൂ… ഞങ്ങളുടെ .. കാസറഗോഡ് ജനറൽ ആശുപത്രി കോവിഡ് ആശുപത്രി ആക്കി ഉയർത്തിയത് ഏതാണ്ട് മൂന്നാഴ്ച്ചകൾക്ക് മുൻപാണ്. ഞങ്ങളുടെ ജില്ലയിൽ കോവിഡ് പോസിറ്റീവ് കേസുകൾ ദിനംപ്രതി വർദ്ധിച്ചു വന്നപ്പോൾ ഞങ്ങളാകെ ഭയന്നു.. ഈശ്വരാ ഇതെവിടെ എത്തും എന്ന വല്ലാത്ത ഒരു ആധി ആയിരുന്നു ഞങ്ങൾക്ക്. ദിവസേന മുപ്പതും.. മുപ്പത്തഞ്ചും വരേ കൊറോണ രോഗികളുടെ xray എടുക്കേണ്ടി വന്നിട്ടുണ്ട്..അപ്പോഴൊക്കെ മനസ്സിൽ അഭിമാനം ആയിരുന്നു. കാര്യങ്ങൾ അങ്ങേയറ്റം മോശമായ ഈ ഘട്ടത്തിൽ ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ ഞങ്ങൾക്ക് കഴിഞ്ഞല്ലോ എന്ന്…. കോറോണക്കെതിരെ ഉള്ള ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടാൻ ഞങ്ങൾക്ക് സാധിച്ചല്ലോ എന്ന്. ഒരു ഘട്ടത്തിലും ഞങ്ങൾക്ക് ഭയം തോന്നിയിട്ടില്ല. ഞങ്ങളുടെ ആശുപത്രി മേധാവികൾ.. ഡോക്ടർമാർ, നഴ്സസ്, മറ്റു പാരാമെഡിക്കൽ ജീവനക്കാർ, ക്ലീനിങ് വിഭാഗത്തിലെ ചേച്ചിമാരും ചേട്ടൻമാരും … അങ്ങനെ ഞങ്ങൾ വലിയൊരു ടീം ആയിരുന്നു. ഒരർത്ഥത്തിൽ ഞങ്ങൾ പൊരുതി ജയിക്കുക തന്നെ ചെയ്തു. കാസറഗോഡ് ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു വരുന്നു. അതിന്റെ വല്ലാത്തൊരു ആശ്വാസത്തിൽ ആണ് ഞങ്ങൾ. ഈ മഹാമാരിയേ നമ്മൾ പിടിച്ചു കെട്ടുക തന്നെ ചെയ്യും. അതിനായി സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും ഞങ്ങളുമുണ്ട്.. നിറഞ്ഞ മനസ്സോടെ….

സേവനമാണ് ഞങ്ങളുടെ കൈനീട്ടം…… Written By Rejani P N District Hospital Tirur

അതെ….പ്രായമായ അഛനമ്മമാരെയും, പിഞ്ചു മക്കളെയും വീട്ടിൽ നിർത്തി … കൊറോണയ്ക്കെതിരെ ഉള്ള ശക്തമായ പോരാട്ടത്തിൽ ആഴ്ചകളായി ഞങ്ങളും ഉണ്ട്‌. ജീവൻ പണയം വച്ചുള്ള … അങ്ങേയറ്റം ആത്മാർത്ഥമായ സേവനം തന്നെ ആണ് ഞങ്ങളുടെ വിഷുക്കൈനീട്ടം. ഒരുപക്ഷെ അധികം ആരുടെയും ശ്രദ്ധയിൽ പെടാതെ.. isolation വാർഡുകളിൽ മൊബൈൽ xray മെഷീനുമായി ഞങ്ങളും ഉണ്ട്. കേരളത്തിലെ റേഡിയോഗ്രാഫർമാർ… കാസറഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള എല്ലാ ആശുപത്രികളിലും covid രോഗികളുടെയും.. രോഗമുണ്ടോ എന്ന സംശയത്തിൽ എത്തുന്നവരുടെയും നെഞ്ചിന്റെ xray എടുക്കാൻ… അപൂർവ്വമായി നെഞ്ചിന്റെ സി. ടി. സ്കാൻ ചെയ്യാൻ ഓടി നടക്കുന്ന റേഡിയോഗ്രാഫർ മാർ. അധികം ആരും ശ്രദ്ധിക്കാതെ പോയ ഒരു വിഭാഗം. കാസറഗോഡ് ജില്ലയിലെ ദിവസം 30.. 35 പോസിറ്റീവ് cases ന്റെ xray എടുക്കേണ്ടി വരുന്ന ഞങ്ങളുടെ കൂട്ടുകാർ .. ഇത് ഞങ്ങൾ അങ്ങേയറ്റം അഭിമാനത്തോടെ ആണ് ചെയ്യുന്നത് എന്ന് പറയുമ്പോൾ… കേരളത്തിലെ റേഡിയോഗ്രാഫർ സമൂഹം അതേറ്റു പറയുന്നു… സർക്കാരിന്റെ covid നെതിരെയുള്ള… ലോകത്തിന്റെ തന്നെ പ്രശംസ നേടിയ പ്രവർത്തനങ്ങളിൽ.. പങ്കാളികൾ ആവാൻ കഴിഞ്ഞതിൽ ഞങ്ങൾ അഭിമാനിക്കുന്നു.. അങ്ങേയറ്റം സ്നേഹത്തോടെ കരുതലോടെ തന്നെ ആണ് ഞങ്ങൾ അത് ചെയ്യുന്നത്. വീട്ടിൽ ഞങ്ങൾ ഒറ്റയ്ക്കു ഇരുത്തി പോന്ന പ്രിയപ്പെട്ടവരുടെ മുഖം.. ഞങ്ങൾക്ക് ഊർജ്ജമാവുന്നു… ഈ യുദ്ധത്തിൽ.. സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും ഒപ്പം ഉണ്ട്‌.. ഞങ്ങൾ കേരളത്തിലെ റേഡിയോഗ്രാഫർമാർ…

കൊറോണ ചികിത്‌സാ സംവിധാനമുള്ള ആശുപത്രികളിലെ സഹപ്രവര്‍ത്തകര്‍ക്ക്‌ KGRAയുടെ സ്‌നേഹാദരം.

നമ്മുടെ സഹപ്രവര്‍ത്തകരില്‍ പലരും കൊറോണ ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നവരുടെ എക്‌സ്‌റേ പരിശോധന നിര്‍വഹിക്കുന്നവരാണ്‌. അതു പോലെ തന്നെ കൊറോണ നിരീക്ഷണത്തിലുള്ളവരെ പാര്‍പ്പിച്ചിരിക്കുന്ന ഐസൊലേഷന്‍ വാര്‍ഡുകളിലും പ്രസ്‌തുത പ്രവര്‍ത്തനം നിര്‍വഹിക്കുന്നു. നമ്മുടെ നാടിന്റെ നന്മയ്‌ക്കായി പ്രവര്‍ത്തിക്കുന്ന അവരോരോരുത്തര്‍ക്കും KGRAയുടെ ഹൃദയം നിറഞ്ഞ സ്‌നേഹാദരം. കൊറോണ എന്ന മഹാമാരിയെ ഈ നാട്ടില്‍ നിന്നും തുരത്താന്‍ നമുക്കൊരുമിച്ച്‌ പോരാടാം.