About Us
റേഡിയോളജി രംഗത്ത് ആധുനിക യന്ത്രസംവിധാനങ്ങൾ ഉണ്ടായിത്തുടങ്ങിയിട്ട് ദശാബ്ദങ്ങൾ ആകുന്നതേയുള്ളു. രോഗനിർണയത്തിലും ചികിൽത്സയിലും റേഡിയോളജി വിഭാഗത്തിന് കാര്യമായ പ്രാധിനിത്യം ഉണ്ടാകാൻ തുടങ്ങിയിട്ട് ഏറെകാലമായില്ല. ചുരുങ്ങിയ സംവിധാനങ്ങളിൽ കുറച്ചു സാങ്കേതികജ്ഞർ പ്രവർത്തിച്ചു വന്നു. റേഡിയോഗ്രാഫർമാരുടെ എണ്ണവും പരിമിതമായിരുന്നു അറുപതുകളിൽ ആരംഭിച്ച വികസനം നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന അത്യാധുനിക ഇലക്ട്രോണിക് ഉപകരണങ്ങളുടെ വരവോടെ കുതിച്ചുകയറുകയാണ്. റേഡിയോഗ്രാഫർമാരുടെ എണ്ണവും പ്രാധാന്യവും ഏറിവരുന്നു. സർവീസിൽ തികച്ചും അവഗണിക്കപ്പെട്ടിരുന്നവർ പരസ്പരം കണ്ടുമുട്ടുമ്പോൾ ദുഃസ്ഥിതിയെപ്പറ്റി പറഞ്ഞുപിരിഞ്ഞു വന്നു. അത് കൂടികാഴ്ച്ചകൾക്ക് അവസരമുണ്ടാക്കി.
1979 ൽ ആലപ്പുഴയിൽ മൂന്നു നാല് റേഡിയോഗ്രാഫർമാർ ഒന്നിക്കുക പതിവായി. റേഡിയോഗ്രാഫർമാർക്ക് ഒരു തനതു സംഘടന വേണമെന്ന ആശയം ഉയർന്നു വന്നു . 20 ഓളം പേരെ ചേർത്തു കൊണ്ട് ഒരു സംഘടനാരൂപം ഉണ്ടാക്കി. ” കേരള ഗവഃ റേഡിയോഗ്രാഫേഴ്സ് അസോസിയേഷൻ” . വിവിധ ആവശ്യങ്ങൾക്കായുള്ള മെമ്മൊറാണ്ടങ്ങൾ നൽകുക എന്നതായിരുന്നു ആദ്യ കാല പ്രവർത്തനം. ഇടക്കിടെ സമ്മേളനങ്ങളും .അതും ഏതെങ്കിലും ഒരു ഹോട്ടലിലെ ചെറിയ മുറിയിൽ. അതൊക്കെ തന്നെയായിരുന്നു അക്കാലത്തെ സമ്മേളനങ്ങൾ.
1983 ലെ ശമ്പള പരിഷ്കരണ കമ്മീഷനു മുമ്പിൽ റേഡിയോഗ്രാഫർമാരുടെ പ്രശ്നങ്ങൾ കാര്യമായി അവതരിപ്പിക്കുവാൻ കഴിഞ്ഞു. മുൻ റിപ്പോർട്ടുകളിൽ നിന്നും വ്യത്യസ്ഥമായി Other Technician വിഭാഗത്തിൽ നിന്ന് ഹെൽത്ത് സർവ്വീസിലെ മറ്റു പാരാമെഡിക്കൽ വിഭാഗങ്ങൾക്കൊപ്പം റേഡിയോളജി വിഭാഗത്തിൽ നമ്മൾ സ്ഥാനം പിടിച്ചു. അതുപോലെ പൊതു വിദ്യാഭ്യാസയോഗ്യതയും രണ്ടു വർഷത്തെ ഡിപ്ലോമ കോഴ്സും കമ്മീഷൻ റിപ്പോർട്ടിൽ മാനദണ്ഡമാക്കി.മറ്റു പാരാമെഡിക്കൽ വിഭാഗത്തിന് തുല്യമാക്കി. 1988 ലെ കമ്മിഷൻ 2 വർഷത്തെ ഡിപ്ലോമയും,അതോടൊപ്പം റേഡിയേഷൻ വിപത്തുള്ള ചുറ്റുപാടിൽ ജോലിചെയ്തു വരുന്നവർ എന്ന പരിഗണനയും നൽകി ശമ്പളം ഉയർത്തി. നിർബന്ധിത ലീവ് 30 ദിവസവും സ്പെഷ്യൽ കാഷ്വൽ ലീവ് ആയിരിക്കണം എന്ന ശുപാർശയും ഉണ്ടായി.
1985 മറ്റൊരു വളർച്ചയുടെ നാഴികക്കല്ല് ആയിരുന്നു. ആലപ്പുഴയിൽ വെച്ചുനടന്ന സംസ്ഥാന സമ്മേളനം- ആദ്യമായി ഒരു മന്ത്രി സംബന്ധിച്ച സമ്മേളനം . ഹോട്ടൽ മുറികളിൽ നിന്നും ഹാളിലേയ്ക്ക് മാറ്റിയ സമ്മേളനം. അത് റേഡിയോഗ്രാഫർമാരിൽ ശക്തമായ സംഘടനാബോധം ഉണ്ടാക്കി.തുടർന്ന്, മുടങ്ങാതെ സംഘടനാ പ്രവർത്തനങ്ങളും സമ്മേളനങ്ങളും എണ്ണം കൊണ്ട് കുറവാണെങ്കിലും മറ്റു സംഘടനകളുടെ കൂട്ടത്തിൽ പ്രവർത്തനത്തിൻറെ ഗുണനിലവാരത്തിൽ ഇന്നീ സംഘടന ഗണനീയമാണ്.
K G R A യുടെ സുപ്രധാന നേട്ടങ്ങള്‍
- അഞ്ചാം ശമ്പള കമ്മീഷനില്‍ ചീഫ് റേഡിയോഗാഫര്, റേഡിയോഗാഫര് ടീച്ചിങ്ങ് എന്നീ തസ്തികകള്‍ ഗസറ്റഡ് തസ്തികകളായി ഉയര്‍ത്തി.
- 30 ദിവസത്തെ റേഡിയേഷന് ലീവ് മുഴുവനായും സ്പെഷ്യല്‍ കാഷ്വല്‍ ലീവ് ആക്കി മാറ്റി.
- 16 വഷത്തെ ഹയര്‍ ഗ്രേഡ് നേടാന്‍ ഡി.പി.സി കൂടണം എന്ന് ഉദ്യോഗതലത്തില്‍ നിന്നും ഉണ്ടായ തീരുമാനത്തെ ചര്‍ച്ചയിലൂടെ പരിഹരിച്ച് ഒഴിവാക്കി.
- പലതവണ,പലസ്ഥലങ്ങളിലായി, 5 മണിക്കൂര്‍ ഡ്യൂട്ടിക്ക് നേരെയുണ്ടായ ഭീഷണികളെ ഫലപ്രദമായി നേരിടാന്‍ കഴിഞ്ഞു.
- പാരാമെഡിക്കല്‍ ബില്‍,സ്പെഷ്യല്‍ റൂള്‍സ് ഫോര്‍ പാരാമെഡിക്കല്‍സ് എന്നിവയില്‍ ശക്തമായി ഇടപെട്ട് നമ്മുടെ സ്ഥാനം ഉറപ്പിക്കാന്‍ കഴിഞ്ഞു.
- ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ബില്‍ പ്രാബല്ല്യത്തിലാകുമ്പോള്‍ സംസ്ഥാന തലത്തില്‍ ഒരു റേഡിയോഗ്രാഫറെ പ്രതിനിധിയായി എടുപ്പിക്കുവാന്‍ കഴിഞ്ഞു.
- റേഡിയോഗാഫര് ഗ്രേഡ്1, ഗ്രേഡ്2 പ്രമോഷന് അനുപാതം 1:1 എന്നാക്കി മാറ്റാന്‍ സാധിച്ചു.
- 1983 ലെ ശമ്പള പരിഷ്കരണ കമ്മീഷന് ചര്‍ച്ചയില്‍ ആദ്യമായി പങ്കെടുത്തു. അതുമുതല്‍ ഇങ്ങോട്ട് എല്ലാ ശമ്പള പരിഷ്കരണ കമ്മീഷനുകളിലും കാര്യമായ ഇടപെടല്‍ നടത്തി.
- സ്പെഷ്യല്‍ റൂള്‍സ് ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്.
- ചരിത്രത്തില്‍ ആദ്യമായി ഡി.എച്ച്.എസ് ല്‍ റേഡിയോഗ്രാഫേഴ്സിനാ യി തൈക്കാട് ട്രയിനിങ്ങ് സെന്റര്‍, ഐ.എം.ജി എന്നിവിടങ്ങളില്‍ ഇന്‍സര്‍വീസ് ട്രയിനിങ്ങ് നേടിയെടുക്കാന്‍ സാധിച്ചു.
- ഡി.എം.ഇ യില്‍ പഞ്ചിംഗ് സിസ്റ്റം നിലവില്‍ വന്നപ്പോള്‍ ഉണ്ടായ പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിച്ചു.
- സമ്പൂര്‍ണ്ണ ഡിജിറ്റലൈസേഷന്റെറ ഭാഗമായി എല്ലാ ഗവണ്മെന്റ് ആശുപത്രികളിലും ഡിജിറ്റല്‍ എക്സ്റേ എന്ന ആശയം ഏതാണ്ട് പൂര്‍ത്തീകരിച്ചു.
- കെ.ജി.ആര്.എ യുടെ ആദ്യ കലണ്ടര്‍ 2020 വര്‍ഷം പുറത്തിറക്കി.
K G R A നാള്‍വഴികള്‍
29-ാം സംസ്ഥാന സമ്മേളനം
27/3/2022Hotel Paramount Tower, Kozhikode
President- Rajakrishnan Nair A
Vice Presidents- Basheer A M, Deepthy V R
General Secretary…. Salim V S
Joint Secretaries… Rajesh K M
Finance Secretary… Remesh Kumar S R
28-ാം സംസ്ഥാന സമ്മേളനം
30/06/2019 I M A HALL Ernakulam
President- Stephen T S
Vice Presidents- Anila S R, Rajakrishnan A
General Secretary Salim V S
Joint Secretaries Anoop P C, Rajesh K M & Noufal
Finance Secretary Gangadharan A
27-ാം സംസ്ഥാന സമ്മേളനം
18/03/2018 Olimpia Hall, Chandrasekharan Nair
Stadium, Thiruvananthapuram
President- Stephen T S
Vice Presidents- Anila S R, Rajakrishnan A
General Secretary Salim V S
Joint Secretaries Anoop P C, Rajesh K M & Noufal
Finance Secretary Gangadharan A
24-ാം സംസ്ഥാന സമ്മേളനം
18/02/2014 Martheophelous Hall, Thiruvananthapuram
President- K J Francis
Vice Presidents- T S Stephen, O P Balabhadran
General Secretary K P Radhakrishnan
Joint Secretaries Sabu Joseph,Salim V S, Sreekumar R Chandran
Finance Secretary Gangadharan A
23-ാം സംസ്ഥാന സമ്മേളനം
01/12/2011 Martheophelous Hall, Thiruvananthapuram
President- T Unnikrishnan Nair
Vice President- T S Stephen
General Secretary K P Radhakrishnan
Joint Secretaries Sabu Joseph, V S Salim
Finance Secretary Gangadharan A
22-ാം സംസ്ഥാന സമ്മേളനം
12/12/2009 Martheophelous Hall, Thiruvananthapuram
President- T Unnikrishnan Nair
Vice President- M Bennykutty
General Secretary K P Radhakrishnan
Joint Secretary S Sudhi
Finance Secretary Gangadharan A
21-ാം സംസ്ഥാന സമ്മേളനം
25/10/2008 Lecturer Hall, M C H Alappuzha
President- T Unnikrishnan Nair
Vice President- M Bennykutty
General Secretary K P Radhakrishnan
Joint Secretary S Sreekumar
Finance Secretary Gangadharan A
20-ാം സംസ്ഥാന സമ്മേളനം
01/06/2007 Y M C A Hall, Thiruvananthapuram
President- T Unnikrishnan Nair
Vice President- M Bennykutty
General Secretary K P Radhakrishnan
Joint Secretary S Sreekumar
Finance Secretary Gangadharan A
16-ാം സംസ്ഥാന സമ്മേളനം
08/09/2002 Gemini Auditorium, Thiruvananthapuram
President- T Unnikrishnan Nair
Vice President- T Jayakrishnan
General Secretary V Madhusoodhanan
Joint Secretary K K Unnikrishnan
Finance Secretary O P Balabhadran
1-ാം സംസ്ഥാന സമ്മേളനം
1985 Narasimhapuram Auditorium, Alappuzha
President- Narayanan Nair
General Secretary V Madhusoodhanan
1981 ല്‍ തൃശ്ശൂര്‍ ജില്ലാ ആശുപത്രി
K G R A യുടെ ആദ്യ യോഗം
President- Nazeebulla
General Secretary Vijayarajan