KGRA – പ്രഥമ സംസ്ഥാന എക്സിക്യൂട്ടീവ് മീറ്റിംഗ് എറണാകുളത്തു വെച്ച് നടന്നു

തൃശ്ശൂരിൽ വെച്ച് നടന്ന സംസ്ഥാന സമ്മേളനത്തിൽ നിലവിൽ വന്ന പുതിയ നേതൃത്വത്തിന്റെ ആദ്യ എക്സിക്യൂട്ടീവ് യോഗം ഫെബ്രുവരി പതിനേഴിന് എറണാകുളത്തു സംഘടിപ്പിച്ചു . സംസ്ഥാന സമിതിയിലെ ഭൂരിപക്ഷം അംഗങ്ങളും പങ്കെടുത്ത യോഗത്തിൽ തൃശൂർ സമ്മേളന അവലോകനം , പ്രമേയം വിലയിരുത്തൽ , റിപ്പോർട്ടിന്മേലുള്ള ചർച്ച ,ഓർഗനൈസിംഗ് കമ്മറ്റി അവലോകനം സംഘടനയുടെ ഒരുവർഷത്തെ  പ്രവർത്തന കലണ്ടർ, ബജറ്റ് തയ്യാറാക്കൽ തുടങ്ങിയവയിരുന്നു പ്രധാന അജണ്ടകൾ. 2024 മേഖലാ വർഷമായി ആചരിക്കാനും അതനുസരിച്ചു മേഖലകളെ കൂടുതൽ ശക്തിപ്പെടുത്താനുള്ള പ്രവർത്തന പദ്ധതികൾ രൂപീകരിച്ചു . ഓരോ മേഖലകളിൽനിന്നുമുള്ള സംസ്ഥാന ജോയിന്റ് സെക്രട്ടറിമാർക്ക് അതാതു മേഖലകളുടെ ചുമതല നല്കാൻ തീരുമാനിച്ചു . കഴിഞ്ഞ വർഷം സംഘടന തുടങ്ങിവെച്ച സർവീസ് തല പ്രവർത്തങ്ങൾ ഫോള്ളോഅപ്പ് ചെയ്യുമെന്നും ആവശ്യമായ ഇടപെടലുകൾ അതാതു സമയത്തു നടത്തുമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ സലിം വര്ഗീസ് അറിയിച്ചു . സെർവിസിൽ പ്രവേശിച്ച പുതുമുഖങ്ങൾക്ക് മേഖല തലത്തിൽ പ്രവർത്തിക്കാൻ അവസരങ്ങൾ നൽകുകയും , ഓരോ മേഖലകളിലെയും അംഗങ്ങൾക്കിടയിൽ സംഘടനയുടെ പ്രാധാന്യം ബോദ്യപ്പെടുത്തി, ശക്തമായ അടിത്തറയുണ്ടാക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.