കോവിഡ് യുദ്ധത്തിൽ ഞങ്ങൾ @ കാസർഗോഡ് ……Written By Preetha P R, GH, Kasargod

ഞങ്ങൾ കാസർഗോഡ് ജില്ലയിലെ റേഡിയോഗ്രാഫർമാർക്ക് മനസ്സൊന്നു തണുത്തു വരുന്നേയുള്ളൂ… ഞങ്ങളുടെ .. കാസറഗോഡ് ജനറൽ ആശുപത്രി കോവിഡ് ആശുപത്രി ആക്കി ഉയർത്തിയത് ഏതാണ്ട് മൂന്നാഴ്ച്ചകൾക്ക് മുൻപാണ്. ഞങ്ങളുടെ ജില്ലയിൽ കോവിഡ് പോസിറ്റീവ് കേസുകൾ ദിനംപ്രതി വർദ്ധിച്ചു വന്നപ്പോൾ ഞങ്ങളാകെ ഭയന്നു.. ഈശ്വരാ ഇതെവിടെ എത്തും എന്ന വല്ലാത്ത ഒരു ആധി ആയിരുന്നു ഞങ്ങൾക്ക്. ദിവസേന മുപ്പതും.. മുപ്പത്തഞ്ചും വരേ കൊറോണ രോഗികളുടെ xray എടുക്കേണ്ടി വന്നിട്ടുണ്ട്..അപ്പോഴൊക്കെ മനസ്സിൽ അഭിമാനം ആയിരുന്നു. കാര്യങ്ങൾ അങ്ങേയറ്റം മോശമായ ഈ ഘട്ടത്തിൽ ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ ഞങ്ങൾക്ക് കഴിഞ്ഞല്ലോ എന്ന്…. കോറോണക്കെതിരെ ഉള്ള ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടാൻ ഞങ്ങൾക്ക് സാധിച്ചല്ലോ എന്ന്. ഒരു ഘട്ടത്തിലും ഞങ്ങൾക്ക് ഭയം തോന്നിയിട്ടില്ല. ഞങ്ങളുടെ ആശുപത്രി മേധാവികൾ.. ഡോക്ടർമാർ, നഴ്സസ്, മറ്റു പാരാമെഡിക്കൽ ജീവനക്കാർ, ക്ലീനിങ് വിഭാഗത്തിലെ ചേച്ചിമാരും ചേട്ടൻമാരും … അങ്ങനെ ഞങ്ങൾ വലിയൊരു ടീം ആയിരുന്നു. ഒരർത്ഥത്തിൽ ഞങ്ങൾ പൊരുതി ജയിക്കുക തന്നെ ചെയ്തു. കാസറഗോഡ് ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു വരുന്നു. അതിന്റെ വല്ലാത്തൊരു ആശ്വാസത്തിൽ ആണ് ഞങ്ങൾ. ഈ മഹാമാരിയേ നമ്മൾ പിടിച്ചു കെട്ടുക തന്നെ ചെയ്യും. അതിനായി സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും ഞങ്ങളുമുണ്ട്.. നിറഞ്ഞ മനസ്സോടെ….