കേരള ഗവണ്മെന്റ് റേഡിയോഗ്രാഫേഴ്സ് അസോസിയേഷൻ മുപ്പത്തിയൊന്നാം സംസ്ഥാന സമ്മേളനത്തിനു സാംസ്കാരിക നഗരി വേദിയായി

തൃശൂർ : സർക്കാർ മേഖലയിലെ റേഡിയോഗ്രാഫര്മാരുടെ ഏക അംഗീകൃത സംഘടനായ കേരള ഗവൺമെൻറ് റേഡിയോഗ്രാഫേഴ്സ് അസോസിയേഷന്റെ മുപ്പത്തിയൊന്നാം സംസ്ഥാന സമ്മേളനം തൃശ്ശൂരിൽ സംഘടിപ്പിച്ചു. ആരോഗ്യകേരളത്തിൻ്റെ മുഖചിത്ര ശില്പികളിൽ മുഖ്യ പങ്കാളികളായ റേഡിയോഗ്രാഫർ സമൂഹം, വർത്തമാനകാലത്തു നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികളെപ്പറ്റിയും ,സർവീസ് വിഷയങ്ങളിലും ചർച്ച നടന്നു . കേരളത്തിലുടനീളമുള്ള വിവിധ സർക്കാർ ആതുരയാളങ്ങളിൽ സേവനമനുഷ്ഠിക്കുന്ന അംഗങ്ങൾ പൊതുസമ്മേളനത്തിലും ,തുടർന്നു നടന്ന പ്രധിനിധി സമ്മേളനത്തിലും പങ്കെടുത്തു . സുദീർഘമായ ഒരു ഇടവേളയ്ക്കു ശേഷമാണു തൃശൂർ KGRA സംസ്ഥാന സമ്മേളനത്തിനു ആദിത്യമരുളുന്നത് , കൂടാതെ പ്രാദേശികമായ മറ്റു ഘടകങ്ങളും സമ്മേളനത്തിന് വൻപങ്കാളിത്തം ഉണ്ടാവാൻ ഹേതുവായി . സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ സലിം വര്ഗീസ് സ്വാഗതം പറഞ്ഞ ആരംഭിച്ച ഉത്ഘാടന സമ്മേളനം  പ്രസിഡന്റ് ശ്രീമതി രജനി അദ്യക്ഷയയായി . തൃശൂർ എം എൽ ശ്രീ ബാലചന്ദ്രൻ ഉത്ഘാടനം ചെയ്തു . തൃശൂർ ജില്ലാ ആരോഗ്യ വകുപ്പ് മേധാവി ഡോക്ടർ ശ്രീദേവി ,മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ബി .ഷീല തുടങ്ങി മറ്റു പ്രമുഘ വ്യക്തിത്വങ്ങൾ ആശംസ പ്രസംഗം നടത്തി . പ്രോഗ്രാം കോഓഡിനേറ്റർ ശ്രീ അനൂപ് പി.സി നന്ദി പ്രകാശിപ്പിച്ചു .   സംഘടനാ ഭരണഘടനയുടെ ഭേദഗതി ചർച്ച ചെയ്തു പാസാക്കുകയും കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന, വരവു ചെലവ് റിപ്പോർട്ടും അവതരിപ്പിച്ചശേഷം പുതിയ സംസ്ഥാന നേതൃത്വത്തെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തി